Kerala
തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ ഒരിഞ്ച് പിന്നോട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ കൂട്ടായ തീരുമാനമാണ് എടുത്തത്. പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പദ്ധതിക്കെതിരെയുള്ള ഹൈക്കോടതി വിമർശനത്തിനുകാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണ്. ജലലഭ്യത ഉറപ്പാക്കുമെന്ന മുൻ തീരുമാനത്തിൽ നിന്നു ജലവിഭവ വകുപ്പ് മലക്കം മറിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സാങ്കേതിക തടസങ്ങൾ പരിഹരിച്ച് ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. കേരളത്തിന് ഇത്തരമൊരു പദ്ധതി അനിവാര്യമാണ്. നിലവിൽ നേരിടുന്ന തടസം നീക്കി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തൃശൂർ: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് നൽകണമെന്ന വിചിത്ര നിർദേശത്തിൽ പ്രതികരിച്ച് എം.ബി. രാജേഷ്. മന്ത്രിക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ലെന്ന് എം.ബി. രാജേഷ് പറഞ്ഞു.
ഇത് പ്ലാന്റ് ചെയ്ത വിചിത്ര വാർത്തയാണ്. മൂന്നര വർഷമായി എക്സൈസ് മന്ത്രിക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണെന്ന് ചോദിച്ച എം.ബി. രാജേഷ് വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
മന്ത്രിക്ക് എസ്കോർട്ട് നൽകണമെന്ന് എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എം.ആർ. അജിത്കുമാർ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു നിർദേശം.
ഇതുകൂടാതെ ഉദ്യോഗസ്ഥർ സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ വൃത്തിയാക്കണമെന്നും നിർദേശമുണ്ടായിരുന്നു. പിന്നാലെ നിർദേശം വിവാദമായതോടെ ഇതിൽ പ്രതികരിക്കുകയായിരുന്നു എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
വാർത്ത എക്സൈസ് കമ്മീഷണറെ ലക്ഷ്യംവച്ചുള്ളതാണെങ്കിൽ എന്തിന് മന്ത്രിയെ വലിച്ചിടണമെന്നും എം.ബി. രാജേഷ് ചോദിച്ചു. എസ്കോർട്ട് വേണമെന്ന് ഉത്തരവിറക്കുകയോ വാക്കാൽ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Kerala
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം നിയമക്കുരുക്കിലാക്കി മുടക്കിയെന്ന ആരോപണത്തിൽ മന്ത്രി എം.ബി. രാജേഷിനെതിരേ പരാതി നൽകി അടാട്ട് പഞ്ചായത്ത് പ്രസിഡന്റും മുൻ എംഎൽഎയുമായ അനിൽ അക്കര. ഫ്ലാറ്റ് നിർമാണം നിയമക്കുരുക്കിലായത് വടക്കാഞ്ചേരിയിലെ മുൻ എംഎൽഎ കേസ് നൽകിയതിന്റെ ഭാഗമാണെന്നാണ് മന്ത്രി ആരോപിച്ചത്. ഇതു ഹൈക്കോടതിയെ അപമാനിക്കുന്നതാണെന്നും അനിൽ അക്കര പരാതിയിൽ ചൂണ്ടിക്കാട്ടി.
വടക്കാഞ്ചേരി ചരൽപറന്പിൽ ഫ്ലാറ്റ് നിർമാണത്തിന്റെ ചുമതലയിൽനിന്ന് ഹാബിറ്റാറ്റിനെ മാറ്റിയത് യുഎഇ കോണ്‍സുലേറ്റ് ജനറൽ എം. ശിവശങ്കർ, ലൈഫ് മിഷൻ ചെയർമാൻ പിണറായി വിജയൻ, വൈസ് ചെയർമാനായിരുന്ന അന്നത്തെ മന്ത്രി എ.സി. മൊയ്തീൻ എന്നിവർ ചേർന്നാണ്. യൂണിടാക്ക് എന്ന റിയൽ എസ്റ്റേറ്റ് കന്പനിയെയാണു നിർമാണം ഏൽപ്പിച്ചത്.
ഫ്ലാറ്റ് നിർമാണത്തിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസാണു കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണിപ്പോൾ കേസ്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥർ രാജ്യം വിട്ടതോടെ എഫ്സിആർഎ ലംഘനത്തിൽ സിബിഐയും കേസെടുത്തു. അപ്പോഴും നിർമാണം തുടർന്നു.
പിന്നീടു സർക്കാരോ കോടതിയോ നിർദേശം ലഭിക്കാതെ വന്നതോടെ സർക്കാരിനു കത്തു നൽകി നിർമാണം നിർത്തി. ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണു 2020-ൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ വിഷയത്തിൽ താൻ ഉൾപ്പെടുന്ന കേസുകൾ നിലവിലില്ലെന്നും മന്ത്രി നടത്തിയ പ്രസ്താവന അവാസ്തവമാണെന്നും പരാതിയിൽ പറയുന്നു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ പുറത്തുവന്നിരിക്കുന്ന വിവരങ്ങളെല്ലാം വളരെ ഗുരുതര സ്വഭാവമുള്ളതാണ്. നടന്നത് കുറ്റകൃത്യമാണെന്നതാണ് ഈ വിവരങ്ങളെല്ലാം വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ സൈബർ സംഘങ്ങളെല്ലാം നടത്തുന്ന അധിക്ഷേപങ്ങളെല്ലാം കാണിക്കുന്നത് അവർ സ്ത്രീകളുടെ കൂടെയല്ല എന്നാണ്. രാഹുലിനെ വിമർശിച്ച കോൺഗ്രസിന്റെ വനിതാ നേതാക്കളെ അടക്കം സൈബർ സംഘം ആക്രമിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
Kerala
പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവുനായകളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു.
സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളിയാകും. നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
"കൂടുതൽ ജീവനക്കാരെയും നിയോഗിക്കേണ്ടിവരും. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ പോലും കേരളത്തിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.'-മന്ത്രി പറഞ്ഞു.
"ഏറ്റവും ഒടുവിൽ പ്രസിദ്ധകരിച്ച ലൈവ് സ്റ്റോക്ക് കണക്ക് പ്രകാരം കേരളത്തിൽ 2.80 ലക്ഷത്തിലധികം തെരുവുനായകളുണ്ട് ഒരു വർഷത്തിനിടെ ആകെ 15,825 നായകളെ മാത്രമാണ് വന്ധ്യകരണം ചെയ്തത്. ഈ സാമ്പത്തിക വർഷം 9,737 നായകളെ വന്ധ്യകരണം ചെയ്തു. ആകെ 19 എബിസി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ ചിലത് പ്രവർത്തിക്കുന്നുമില്ല. ആനിമൽ ക്യാചർമാരായി ആകെ 595 പേരാണ് ഉള്ളത്.'-എം.ബി. രാജേഷ് പറഞ്ഞു.
പ്രാദേശിക എതിർപ്പുകൾ കാരണം എബിസി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നത്. സ്ഥലപ്രശ്നം കാരണമാണ് പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. എബിസി കേന്ദ്രങ്ങൾ പോലും നാട്ടുകാർ സമ്മതിക്കാത്തിടത്ത് ഷെൽട്ടർ ഹോമുകൾ എങ്ങനെ തുറക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
മന്ത്രിതല യോഗങ്ങൾക്കും ആനിമൽ വെൽഫെയർ ബോർഡ് യോഗത്തിനും ശേഷമായിരിക്കും സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം വഴി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നവംബർ ഒന്നിന് പ്രഖ്യാപിക്കുന്ന അതിദാരിദ്ര്യമുക്ത കേരളം യാഥാർഥ്യമായത് 2021 ൽ ആരംഭിച്ച സുദീർഘമായ പ്രക്രിയയിലൂടെയാണെന്ന് മന്ത്രി എം.ബി. രാജേഷ്.
കേരളം കൈവരിച്ച ചരിത്രം ശ്രദ്ധിക്കുന്ന നേട്ടമാണ് അതിദാരിദ്ര്യ നിർമാർജനം. ഈ നേട്ടം ഒറ്റ ദിവസത്തിൽ സംഭവിച്ചതല്ല. 2021-ൽ അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ഒന്നാമത്തെ തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമാർജനം.
2025 നവംബർ ഒന്നിനകം അതിദാരിദ്ര്യ നിർമാർജന ലക്ഷ്യം കൈവരിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. സർക്കാർ പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഒരു ആനുകൂല്യവും ലഭിക്കാത്തവരെ അന്വേഷിച്ച് തെരഞ്ഞു കണ്ടെത്തി, അവരെ കൈപിടിച്ച് ഉയർത്തിയാണ് ഈ അഭിമാനനേട്ടം നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനം സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. നേട്ടത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും രാജേഷ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഭിമാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് മോദി സര്‍ക്കാരിനാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വാദത്തെയും മന്ത്രി പരിഹസിച്ചു.
ക്രെഡിറ്റ് അവകാശപ്പെടുന്നവര്‍ രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും ഈ നേട്ടം കൈവരിക്കാന്‍ ശ്രമിക്കണം. നേട്ടം മോദി സര്‍ക്കാരിനാണ് എന്ന് പറയുന്നവരുണ്ട്. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂവെന്ന് പറഞ്ഞ മന്ത്രി രാജ്യത്തെ മുഴുവന്‍ അതിദാരിദ്ര്യ മുക്തമാക്കി ചെയ്ത് കാണിക്കണമെന്നും രജേഷ് ആവശ്യപ്പെട്ടു.